മുക്കുപണ്ടം പണയം വെച്ച് ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ആലപ്പുഴ - ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. സ്വര്‍ണ്ണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് 19.50 ഗ്രാം തൂക്കം വരുന്ന മുക്ക് പണ്ടം പണയം വെച്ച് വീയപുരം പൊളൈറ്റ് ബാങ്കേഴ്‌സ് എന്ന സ്ഥാപനത്തില്‍ നിന്ന് 80,000 രൂപ തട്ടിയ സംഭവത്തില്‍ കൊല്ലം ആദിനാട് പുത്തന്‍വീട്ടില്‍ ഗുരുലാല്‍ (31), ആലപ്പുഴ അവലൂക്കുന്ന് വെളിയില്‍ ഹൗസില്‍ അജിത് (29) എന്നിവരാണ് പിടിയിലായത്.  പ്രതികള്‍ രണ്ടാം തവണയും മുക്കുപണ്ടം പണയം വച്ച് പണം എടുക്കാന്‍ ശ്രമിക്കുന്നതിടെയാണ് പിടിയിലായത്. ഹരിപ്പാട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. 

 

Latest News