Sorry, you need to enable JavaScript to visit this website.

കോടിയേരിക്ക് പയ്യാമ്പലത്ത് സ്മൃതി മണ്ഡപം ഉയരുന്നു, നിര്‍മാണം തുടങ്ങി

കണ്ണൂര്‍ - സി.പി.എമ്മിന്റെ ജനകീയ മുഖമായ മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. മൂന്ന് ആഴ്ച കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഒന്നാം ചരമവാര്‍ഷിക ദിനമായ ഒക്ടോബര്‍ ഒന്നിന് അനാവരണം ചെയ്യും.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം വൃത്തിപരിപാലിക്കപ്പെടാത്തതും, സ്മാരകയൊരുക്കാത്തതും വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സ്മാരക നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്.
അദ്ദേഹം മരിച്ചിട്ട് 10 മാസം പിന്നിട്ടിട്ടും സ്മൃതികുടീരം ഉയരാത്തതിനെക്കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. 2022 ഒക്ടോബര്‍ ഒന്നിനാണ് കോടിയേരി ബാല കൃഷ്ണന്‍ മരിച്ചത്. പയ്യാമ്പലം കടല്‍ത്തീരത്ത് ഇ.കെ.നായനാര്‍, ചടയന്‍ ഗോവിന്ദന്‍ എന്നിവരുടെ സ്മൃതികുടീരത്തോട് ചേര്‍ന്നാണ് കോടിയേരിക്ക് ചിതയൊരുക്കിയത്. പിന്നീട് ഇവിടെ ചെങ്കൊടി കെട്ടി ഇഷ്ടിക പാകി സംരക്ഷിച്ചു. എന്നാല്‍ മാസങ്ങള്‍ കഴി ഞ്ഞതോടെ സമൂഹവിരുദ്ധര്‍ ഇവിടെ പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും വലിച്ചെറിയാന്‍ തുടങ്ങി. കോടിയേരിയുടെ കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ ആളുകളാണ് ഈ സ്ഥലം വൃത്തിയാക്കിയിരുന്നത്. സംഭവം വിവാദമായതോടെ കോടിയേരിയുടെ ഒന്നാം ചരമവാര്‍ഷികത്തിന് മുമ്പുതന്നെ സ്മാരക നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ സെക്രട്ട റി എം.വി. ജയരാജന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ കോടിയേരിയുടെ പൊതുദര്‍ശനം ഒഴിവാക്കിയതു സംബന്ധിച്ച വിവാദവും ഉയര്‍ന്നു വന്നു.
പയ്യാമ്പലത്ത് കോടിയേരി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് സി.പി.എം. ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിലാണ് സ്മൃതി മണ്ഡപം നിര്‍മിക്കുന്നത്. യുവശില്‍പ്പി ഉണ്ണി കാനായിയാണ് സ്മാരക മണ്ഡപം രൂപകല്‍പ്പന ചെയ്തത്. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ തന്നെയാണ് നിര്‍മാണവും പുരോഗമിക്കുന്നത്.
ഗ്രാനൈറ്റില്‍ ആലേഖനം ചെയ്ത കോടിയേരി യുടെ ചിത്രവും പിന്നില്‍ പാറിക്കളിക്കുന്ന ചെ കൊടിയുമാണ് ശില്‍പ്പ രൂപം. പത്തടിയോളം ഉയരമുണ്ടാകും. ഇഷ്ടിക കൊണ്ടാണ് നിര്‍മാ ണം.
ലക്ഷക്കണക്കിന് വരുന്ന സാധാരണ    പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ ഇടം നേടിയ കോടിയേരിക്ക് ഉചിത സ്മാരകമെന്ന ആഗ്രഹമാണ് സ്മാരക മണ്ഡപത്തിലൂടെ പൂര്‍ത്തിയാവുന്നത്.

 

Latest News