ഭാര്യ വീണയെ ഊഞ്ഞാലാട്ടി മന്ത്രി റിയാസിന്റെ ഓണാശംസകള്‍ 

തലശേരി-ഭാര്യ വീണാവിജയനെ ഊഞ്ഞാലാട്ടി ഓണശാസംകള്‍ നേര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ്. നീല തീമിലുള്ള വസ്ത്രമാണ് ഇരുവരും അണിഞ്ഞിരിക്കുന്നത്. മുണ്ടും ഷര്‍ട്ടുമാണു റിയാസിന്റെ വേഷം. നീലയും മഞ്ഞയും ചുവപ്പും നിറങ്ങള്‍ ചേരുന്ന സാരിയാണു വീണ ധരിച്ചിട്ടുള്ളത്. പൂക്കള്‍ കോര്‍ത്ത ഊഞ്ഞാലില്‍ ഇരിക്കുന്ന വീണയോടൊപ്പമുള്ള റിയാസിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നുണ്ട്. മന്ത്രിമാരും എംഎല്‍എമാരുമടക്കം നിരവധിപേര്‍ ഇരുവര്‍ക്കും ഓണാശംസകള്‍ അറിയിച്ചു.
 

Latest News