ഗോ ഫസ്റ്റ് വിമാന സര്‍വീസുകള്‍ ഈ മാസം 31 വരെ റദ്ദാക്കി

ന്യൂദല്‍ഹി- ഗോ ഫസ്റ്റ് ഫ്‌ളൈറ്റുകള്‍ ഈ മാസം 31 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കി. പ്രവര്‍ത്തനപരമായ കാരണങ്ങളാലാണ് ഫ്‌ളൈറ്റുകള്‍ റദ്ദാക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു.യാത്രക്കാര്‍ക്കുണ്ടായ അസൗകര്യങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നു. വിമാനസര്‍വീസ് റദ്ദാക്കിയത് പലരുടെയും യാത്രാ പദ്ധതിയെ തകിടം മറിച്ചിട്ടുണ്ടാകുമെന്ന് മനസ്സിലാക്കുന്നു.ഫ്ൈളറ്റുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ യാത്രയ്ക്ക് കഴിയുന്നത്ര സഹായങ്ങള്‍ നല്‍കുമെന്നും മാനേജ്മെന്റ് അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.

Latest News