Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോൺഗ്രസ് നേതാവിനെതിരെ ബംഗളൂരുവിൽ ബലാത്സംഗ കേസ്

ബംഗളൂരു-തെലങ്കാനയിൽനിന്നുള്ള കോൺഗ്രസ് നേതാവിനെതിരെ കർണാടക പോലീസ് ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു. കുംഭം ശിവകുമാർ റെഡ്ഢിക്കെതിരെയാണ് കേസ് ഫയൽ ചെയ്തതെന്ന് പോലീസ് അറിയിച്ചു. ബംഗളൂരുവിലെ ഹോട്ടലിൽ വെച്ചാണ് തെലങ്കാനയിലെ നാരായൺപേട്ട് ജില്ലാ കോൺഗ്രാസ് പ്രസിഡന്റാായ ശിവകുമാർ റെഡ്ഡി യുവതിയെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു.കേസ് ഫയൽ ചെയ്ത കുബ്ബോണ് പോലീസ് അന്വേഷണം നടത്തിവരികയാണ്. 

2018 ൽ നാരായൺപെട്ട് അസംബ്ലി മണ്ഡലത്തിൽ മത്സരിച്ചിരുന്നുവെങ്കിലും  ശിവകുമാർ റെഡ്ഢി പരാജയപ്പെടുകയായിരുന്നു. നേരത്തെ ഹൈദരാബാദിലെ പഞ്ചഗുഡ്ഢ പോലീസ് സ്റ്റേഷനിലും റെഡ്ഢിക്കെതിരെ ബലാത്സംഗത്തിനും വഞ്ചനക്കും കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതി. പ്രതി നഗ്ന ചിത്രങ്ങളെടുത്ത് ബ്ലാക്ക് മെയിൽ ചെയ്യുന്നതായും യുവതി പറഞ്ഞു. 

ബംഗളൂരു കേസിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. 

Latest News