Sorry, you need to enable JavaScript to visit this website.

ബീഹാറില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടിലുറച്ച് ആംആദ്മി, ' ഇന്ത്യ' സഖ്യത്തില്‍ വിണ്ടും വിള്ളല്‍

ഫയല്‍ ചിത്രം

പട്‌ന - ബീഹാറില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന മുന്‍ നിലപാടില്‍ ആം ആദ്മി പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നതോടെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ' ഇന്ത്യ ' യില്‍ വീണ്ടും ഭിന്നത. ബീഹാറിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നും അതുകൊണ്ട് തന്നെ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നുമാണ് ആംആദ്മി പാര്‍ട്ടി പറയുന്നത്.  എന്നാല്‍ ആം ആദ്മിയുടെ നീക്കം ബിജെപിയെ സഹായിക്കുന്നതിന് തുല്യമാണെന്നാണ് ആര്‍ ജെ ഡിയും ജെ ഡി യുവും അടക്കമുള്ള പാര്‍ട്ടികളുടെ അഭിപ്രായം. ആംആദ്മി ജനറല്‍ സെക്രട്ടറി സന്ദീപ് പതക് ഡല്‍ഹിയില്‍ ബിഹാര്‍ യൂണിറ്റ് നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഇതിലാണ് ബിഹാറിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പാര്‍ട്ടിയ്ക്ക് അനുകൂലമാണെന്ന വിലയിരുത്തലുണ്ടായത്. ബിഹാറില്‍ ഇത്രകാലം കണ്ടുവന്നിരുന്ന വൃത്തികെട്ട രാഷ്ട്രീയ നീക്കങ്ങള്‍ മൂലം ബിഹാറിന് മുന്നോട്ടുപോകാന്‍ സാധിച്ചിരുന്നില്ലെന്നും ആംആദ്മി യോഗം വിലയിരുത്തിയിരുന്നു. 

 

Latest News