Sorry, you need to enable JavaScript to visit this website.

കൊടുങ്ങല്ലൂരിലെ തിരുവാതിര വൈറലായി 

തൃശൂര്‍-വ്യത്യസ്തമായ തിരുവാതിരക്കളി അവതരിപ്പിച്ച് കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍. പുരുഷന്മാരാണ് ചുവടുവച്ചത് എന്നതാണ് ഈ തിരുവാതിരക്കളി വൈറലാകാന്‍ കാരണം. എസ്സിപിഒ മുതല്‍ എസ്ഐമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് തിരുവാതിരക്കളിയില്‍ പങ്കെടുത്തത്. എസ്ഐമാരായ ജോബി, സെബി, ജിമ്പിള്‍, സാജന്‍, ജെയ്‌സന്‍, എഎസ്‌ഐമാരായ ബാബു, റെജി, ജഗദീഷ്, എസ്സിപിഒ ജാക്‌സണ്‍ എന്നിവരാണ് തിരുവാതിരയിലെ താരങ്ങള്‍. ആഘോഷത്തിന്റെ ഭാഗമായി നാടകം, വടം വലി, കാലാ-കായിക മത്സരങ്ങളും ഒരുക്കിയിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍ അഖില്‍ ചായക്കൂട്ട് കൊണ്ടൊരുക്കിയ മഹാബലിയുടെ രൂപവും ആഘോഷത്തിന് മാറ്റ് കൂട്ടി. ഡിവൈഎസ് പി സലീഷ് എന്‍ ശങ്കരന്‍, സിഐ ഇ ആര്‍ ബൈജു, എസ്ഐ ഹരോള്‍ഡ് ജോര്‍ജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷം.

Latest News