ടൊറണ്ടോ- ഈ വര്‍ഷം 900,000 അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളെ കൊണ്ടുവരാനുള്ള പാതയിലാണ് കാനഡയെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍. ഇതോടെ, അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും വലുതാകും.
സമീപകാലത്തായി കാനഡയിലേക്കുള്ള വിദ്യാര്‍ഥികളുടെ കുടിയേറ്റം കുറഞ്ഞിരിക്കുന്നു. ലക്ഷക്കണക്കിന് അന്തര്‍ദ്ദേശീയ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന സംവിധാനത്തിന്റെ മൊത്തത്തിലുള്ള സമഗ്രതയെക്കുറിച്ച് കാനഡ ആശങ്കാകുലരാണ്,
വിദേശ വിദ്യാര്‍ഥികളെ കൊണ്ടുവരുന്നത് കാനഡക്ക് വളരെ ലാഭകരമാണ്. ചില ആളുകള്‍ കാനഡയിലേക്കുള്ള ഒരു പിന്‍വാതില്‍ പ്രവേശനമായി ഇതിനെ കാണുന്നത് മുതലെടുക്കുന്നു-അദ്ദേഹം പറഞ്ഞു.
സ്വകാര്യ, പൊതു സര്‍വ്വകലാശാലകള്‍ വിദേശത്ത് നിന്ന് പഠിക്കാന്‍ വരുന്നവരില്‍ നിന്ന് പ്രതിവര്‍ഷം 20-30 ബില്യണ്‍ ഡോളര്‍ വരുമാനം ഉണ്ടാക്കുന്നു, അദ്ദേഹം പറഞ്ഞു, ''ചില ആളുകള്‍ നിയമപരമായി അതില്‍നിന്ന് ധാരാളം പണം സമ്പാദിക്കുന്നു, ചില ആളുകള്‍ ഈ സംവിധാനത്തെ ചൂഷണം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.