തായ്‌വാന്‍ പ്രതിരോധ പ്രതിരോധ മേഖലയിലേക്ക് ചൈനീസ് കടന്നുകയറ്റമെന്ന് പരാതി

തായ്പേയ്- രാജ്യത്തിന്റെ പ്രതിരോധ മേഖലയിലേക്ക് 24 മണിക്കൂറിനിടെ 20 ചൈനീസ് വ്യോമസേന വിമാനങ്ങള്‍ വട്ടമിട്ടുപറന്നതായി തായ്വാന്റെ പരാതി. പസഫിക് കിഴക്കന്‍ തീരത്ത് പറന്ന ഒരു കോംബാറ്റ് ഡ്രോണ്‍ ഉള്‍പ്പെടെയുള്ള 20 ചൈനീസ് വ്യോമസേന വിമാനങ്ങളാണ് രാജ്യത്തിന്റെ വ്യോമ പ്രതിരോധ മേഖലയിലേക്ക് പ്രവേശിച്ചതായി കണ്ടെത്തിയതെന്ന് തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

ബീജിംഗില്‍ നിന്നുള്ള സൈനിക സമ്മര്‍ദ്ദം വര്‍ധിച്ച തായ്‌വാനെ ചൈന സ്വന്തം പ്രദേശമായാണ് കണക്കാക്കുന്നത്. തായ്‌വാന്‍ വൈസ് പ്രസിഡന്റ് വില്യം ലായ് അമേരിക്ക സന്ദര്‍ശിച്ചതിനുള്ള പ്രതികരണമായി കഴിഞ്ഞ ആഴ്ചയാണ് ചൈന തായ്‌വാനു ചുറ്റും സൈനിക അഭ്യാസങ്ങള്‍ നടത്തിയത്. 

നേരത്തെ ചില സൈനികരും ഡ്രോണുകളും തായ്‌വാന്‍ കടലിടുക്കിന്റെ മീഡിയന്‍ ലൈന്‍ മുറിച്ചുകടന്നിരുന്നു. മുന്‍പ് ഇരുവശങ്ങള്‍ക്കുമിടയില്‍ ഇത് ഒരു അനൗദ്യോഗിക അതിര്‍ത്തിയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ചൈനീസ് വിമാനങ്ങള്‍ പതിവായി മേഖല കടക്കുന്നതായി തായ്‌വാന്‍ മന്ത്രാലയം നല്‍കിയ ഭൂപടത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

Latest News