Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എക്‌സൈസിന്റെ ഓണം ഡ്രൈവ് ശക്തം; രണ്ടരക്കോടിയുടെ മയക്കുമരുന്ന് പിടികൂടി

തിരുവനന്തപുരം- ഓണത്തോടനുബന്ധിച്ച് എക്‌സൈസ് നടപടികള്‍ ശക്തമാക്കിയതോടെ പിടിയിലായത് രണ്ടരക്കോടി രൂപയുടെ മയക്കുമരുന്ന്. അബ്കാരി കേസുകള്‍ വേറെയുമുണ്ട്. ഓഗസ്റ്റ് എട്ട് മുതല്‍ 24 വരെയുള്ള 17 ദിവസങ്ങളിലെ കണക്കാണിത്. 

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി 7164 കേസുകളാണ് എക്‌സൈസ് എടുത്തത്. ഇതില്‍ 1201 അബ്കാരി കേസുകളും 644 മയക്കുമരുന്ന് കേസുകളും ഉള്‍പ്പെടുന്നു. മയക്കുമരുന്ന് കേസുകളില്‍ 630 പ്രതികളും 44 വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അബ്കാരി കേസുകളില്‍ 955 പ്രതികളും 73 വാഹനങ്ങളുമാണ് പിടിയിലായത്. ഏകദേശം രണ്ടര കോടി രൂപയുടെ മയക്കുമരുന്നാണ് ഓണം ഡ്രൈവുമായി ബന്ധപ്പെട്ട് എക്‌സൈസ് പിടിച്ചത്. 

പുകയിലയുമായി ബന്ധപ്പെട്ട 5335 കേസുകളില്‍ 5147 പേരെ പ്രതിചേര്‍ക്കുകയും 10.66 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. എക്‌സൈസിന്റെ ഓണം ഡ്രൈവില്‍ ഭാഗമായ എല്ലാ ഉദ്യോഗസ്ഥരെയും എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് അഭിനന്ദിച്ചു. 

സെപ്റ്റംബര്‍ അഞ്ച് വരെ ഓണം സ്‌പെഷ്യല്‍ ഡ്രൈവ് തുടരും. വ്യാപകമായ പരിശോധനയാണു നടത്തുന്നത് സംസ്ഥാനത്തെ എല്ലാ എക്‌സൈസ് ഉദ്യോഗസ്ഥരും ഡ്രൈവില്‍ ഭാഗമായിട്ടുണ്ട്. അതിര്‍ത്തി കടന്നുള്ള ലഹരി കടത്ത് തടയാനും ശക്തമായ നടപടി സ്വീകരിച്ചു. ചെക്ക് പോസ്റ്റില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ്് പ്രവര്‍ത്തനം തുടരണമെന്നും മന്ത്രി നിര്‍ദേശിച്ചു. 

ഓണം ഡ്രൈവുമായി ബന്ധപ്പെട്ട് സംസ്ഥാന- ജില്ലാ- താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. പരാതികളും വിവരങ്ങളും അറിയിക്കാന്‍ എക്‌സൈസ് കമ്മിഷണറേറ്റിലെ കണ്‍ട്രോള്‍ റൂം നമ്പരില്‍ 9447178000 ബന്ധപ്പെടാം.

Latest News