കരിപ്പൂര്‍- ദുബായ് എയര്‍ ഇന്ത്യ വിമാനം ആറ് മണിക്കൂര്‍ വൈകി

കരിപ്പൂര്‍- എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം ആറ് മണിക്കൂര്‍ വൈകി. വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. ഞായറാഴ്ച രാവിലെ 8.30ന് ദുബായിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 345 വിമാനമാണ് എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് വൈകിയത്.
യാത്രക്കാരെ വിമാനത്തില്‍ കയറ്റിയ ശേഷമാണ് എന്‍ജിന്‍ തകരാര്‍ ശ്രദ്ധയില്‍ പെട്ടത്.186 യാത്രക്കാരാണ് വിമാനത്തില്‍ പോകാനുണ്ടായിരുന്നത്. എന്‍ജിന്‍ തകരാറ് പരിഹരിക്കുന്നതിന് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അരമണിക്കൂറോളം വിമാനത്തില്‍ കുത്തിയിരുന്ന യാത്രക്കാര്‍ പ്രതിഷേധിച്ചു. പിന്നീട് യാത്രക്കാരെ വിമാനത്തില്‍നിന്നു ഇറക്കി. പകല്‍ 2.30 ന് വിമാനം യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് പറന്നു. തിരുവനന്തപുരത്ത് നിന്ന് മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ദുബായിലേക്ക് കൊണ്ടുപോയി.

 

 

Latest News