Sorry, you need to enable JavaScript to visit this website.

ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് സഹോദരങ്ങളുടെ മക്കൾ മരിച്ചു

മലപ്പുറം- മമ്പാട് ചാലിയാറിൽ ഒഴുക്കിൽപെട്ട് രണ്ടു കുട്ടികൾ മരിച്ചു. സഹോദരങ്ങളുടെ മക്കളായ അഫ്താബ് റഹ്മാൻ(14) റയാൻ(11)എന്നിവരാണ് മരിച്ചത്. പന്തലിങ്ങൽ കോട്ടാല മില്ലുംപടി  വീട്ടിക്കൽ വീട്ടിൽ ഹമീദ്, സിദ്ദീഖ് എന്നിവരുടെ മക്കളാണ് മരിച്ചത്.  രണ്ടു പേരെയും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലത്തിനു ചുവടെ പാറയുള്ള ഭാഗത്താണ് ഒഴുക്കിൽ പെട്ടത്. നേരത്തെയും ഇവിടെ അപകടം നടന്നിട്ടുണ്ട്. എമർജൻസി റെസ്‌ക്യൂ ഫോഴ്‌സ് സംഘമാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയത്.
 

Latest News