കുവൈത്തില്‍ നിന്നും കൊച്ചിയിലെത്തിയ യാത്രക്കാരിയില്‍ നിന്ന് 90 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കൊച്ചി- കുവൈത്തില്‍ നിന്നും കൊച്ചിയിലേക്ക് വന്ന യാത്രക്കാരിയില്‍ നിന്നും 1706.95 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കള്ളക്കടത്ത് സ്വര്‍ണത്തിന് ഏകദേശം 90 ലക്ഷം രൂപയാണ് മൂല്യം കണക്കാക്കുന്നത്. 

ഗ്രീന്‍ ചാനല്‍ വഴി പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച യാത്രക്കാരിയില്‍ നിന്നാണ് ഇത്രയും സ്വര്‍ണം പിടികൂടിയത്. കൊല്ലം സ്വദേശിനിയായ ആനന്ദവല്ലി വിജയകുമാറാണ് പിടിയിലായത്. 

മലാശയത്തിനുള്ളില്‍ പേസ്റ്റ് രൂപത്തിലാണ് സ്വര്‍ണം അടങ്ങിയ നാല് കാപ്‌സ്യൂള്‍ ആകൃതിയിലുള്ള പാക്കറ്റുകള്‍ കണ്ടെടുത്തത്.

Latest News