കശ്മീര്‍- കന്യാകുമാരി എക്‌സ്പ്രസ് വേ നിര്‍മാണത്തിന് കേന്ദ്രം തയ്യാറെന്ന് നിതിന്‍ ഗഡ്കരി

ന്യൂദല്‍ഹി- കശ്മീര്‍- കന്യാകുമാരി എക്‌സ്പ്രസ് വേ നിര്‍മാണത്തിന് കേന്ദ്രം തയ്യാറാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ റോഡ് ഗതാഗത മാര്‍ഗങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് പുതിയ പദ്ധതിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

റോഡ് ഗതാഗതത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാകുന്ന പദ്ധതിയില്‍ ആക്‌സസ് കണ്‍ട്രോള്‍ പാതയാകും നിര്‍മിക്കുക.

പുതിയ റോഡ് വരുന്നതോടെ ദല്‍ഹിക്കും ചെന്നൈയ്ക്കും ഇടയിലുള്ള ദൂരം 1,312 മീറ്ററായി കുറയുമെന്ന് ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. നിലവില്‍ 2,213 കീലോമീറ്ററാണ് ദല്‍ഹി- ചെന്നൈ ദൂരം. റിപ്പോര്‍ട്ടനുസരിച്ച് പുതിയ എക്്‌സ്പ്രസ് വേ വരുന്നതോടെ ഇതില്‍ 900 കിലോമീറ്ററോളം കുറവുണ്ടാകുമെന്നാണ് കണക്കൂട്ടല്‍.

Latest News