ജാതി അധിക്ഷേപം: രാജസ്ഥാനില്‍ ദളിത് വിദ്യാര്‍ഥി ജീവനൊടുക്കി

ജയ്പുര്‍ - രാജസ്ഥാനിലെ കോത്പുത്ലിയില്‍ 15 വയസ്സുള്ള ദളിത് ആണ്‍കുട്ടി ജാതി അധിക്ഷേപത്തെ തുടര്‍ന്ന് ജീവനൊടുക്കി. രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ഥിയെയാണ് ക്ലാസ്മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്‌കൂളിനെതിരെ നടപടി ആവശ്യപ്പെട്ടു വിവിധകോണുകളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നു. പട്ടികജാതിപട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരം പോലീസ് കൊലപാതക കുറ്റത്തിനു കേസെടുത്തു. രണ്ട് അധ്യാപകര്‍ നിരന്തരം അപമാനിക്കുന്നതായും പ്രിന്‍സിപ്പലോ വൈസ് പ്രിന്‍സിപ്പലോ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയാറാകുന്നില്ലെന്നും ആത്മഹത്യ ചെയ്ത ആണ്‍കുട്ടി പിതാവിനോട് പറഞ്ഞിരുന്നു.

സ്‌കൂളിനെതിരെ പോലീസ് കേസെടുത്തതോടെയാണു പ്രതിഷേധത്തില്‍നിന്ന് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പിന്മാറിയത്.

 

Latest News