Sorry, you need to enable JavaScript to visit this website.

ഖുർആൻ കത്തിക്കുന്നതിന് എതിരായ നിയമം; ഡെൻമാർക്കിനെ സ്വാഗതം ചെയ്ത് അറബ് പാർലമെന്റ്

റിയാദ്- ഡെൻമാർക്കിൽ വിശുദ്ധ ഗ്രന്ഥങ്ങളെ അവഹേളിക്കുന്നത് കുറ്റകരമാക്കാനുള്ള ഡാനിഷ് സർക്കാരിന്റെ നീക്കത്തെ അറബ് ലീഗിന്റെ നിയമനിർമ്മാണ സമിതിയായ അറബ് പാർലമെന്റ് സ്വാഗതം ചെയ്തു. ഡെൻമാർക്ക്, സ്വീഡൻ എന്നീ രാജ്യങ്ങളിൽ ഖുർആനിനെ അവഹേളിച്ചതുമായി ബന്ധപ്പെട്ട് അറബ് ലോകത്ത് ശക്തമായ പ്രതിഷേധം ഉടലെടുത്തിരുന്നു. തുടർന്നാണ് ഡെൻമാർക്കിലെ ഡെന്മാർക്കിലെ മധ്യവലത് സർക്കാർ നിർദ്ദിഷ്ട നിയമം അവതരിപ്പിച്ചത്.
ഖുർആന്റെ പകർപ്പുകൾ കത്തിക്കുന്ന സംഭവങ്ങൾ കുറയ്ക്കുന്നതിന് ഈ തീരുമാനം ക്രിയാത്മകമായി സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അറബ് പാർലമെന്റ് സ്പീക്കർ അദെൽ ബിൻ അബ്ദുൾ റഹ്മാൻ അൽഅസൗമി ട്വീറ്ര് ചെയ്തു. 'ഡെൻമാർക്കിന്റെ മാതൃക പിന്തുടരാൻ' സ്വീഡനോടും മറ്റ് യൂറോപ്യൻ രാജ്യങ്ങളോടും അൽഅസൗമി ആഹ്വാനം ചെയ്തു. മതപരമായ വിശുദ്ധികളെയും ചിഹ്നങ്ങളെയും വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ കൂട്ടായ തലത്തിൽ സമാനമായ നിയമം സ്വീകരിക്കണമെന്നും അദ്ദേഹം യൂറോപ്യൻ പാർലമെന്റിനോട് അഭ്യർത്ഥിച്ചു.
 

Latest News