മലപ്പുറം എസ്.പിയെ മാറ്റി, ഹൈദരാബാദിലേക്ക് പരിശീലനത്തിന് പോകാൻ നിർദ്ദേശം

മലപ്പുറം- ജില്ലാ പോലീസ് സൂപ്രണ്ട് സുജിത് ദാസിനെ സ്ഥാനത്ത്‌നിന്ന് നീക്കി. ഹൈദരാബാദിൽ പരിശീലനത്തിന് പോകാനും സർക്കാർ നിർദ്ദേശം നൽകി. അടുത്ത മാസം രണ്ടു മുതൽ പാലക്കാട് എസ്.പിക്ക് ആയിരിക്കും മലപ്പുറത്തിന്റെ ചുമതല. 
താനൂർ കസ്റ്റഡി കൊലയുടെ പശ്ചാതലത്തിലാണ് തീരുമാനം. എസ്.പി ചാർജെടുത്ത ശേഷം മലപ്പുറത്ത് ക്രിമിനൽ കേസുകളിൽ വൻ വർധനവുണ്ടായിരുന്നു.
 

Latest News