Sorry, you need to enable JavaScript to visit this website.

ബംഗാളില്‍ പടക്കശാലയില്‍ പൊട്ടിത്തെറി, നിരവധി മരണം

കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ അനധികൃതമായി പ്രവര്‍ത്തിച്ച പടക്കനിര്‍മാണശാലയില്‍ വന്‍ പൊട്ടിത്തെറി. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ ദുട്ടപുകുരില്‍ അനധികൃതമായി പ്രവര്‍ത്തിച്ച പടക്ക നിര്‍മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി.

ദുട്ടപുകുരില്‍ ഒരു വീട് കേന്ദ്രീകരിച്ച് അനധികൃതമായി പ്രവര്‍ത്തിച്ച പടക്ക ശാലയില്‍ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ആവശ്യമായ അനുമതിയില്ലാതെ പടക്ക നിര്‍മാണത്തിനുള്ള അംസ്‌കൃതവസ്തുക്കള്‍ വന്‍തോതില്‍ ഇവിടെ സൂക്ഷിച്ചിരുന്നു. പൊട്ടിത്തെറിയില്‍ വീട് പൂര്‍ണമായും തകര്‍ന്നു. ഇതിനോട് ചേര്‍ന്നുള്ള ചില വീടുകള്‍ക്കും കേടുപാടുണ്ടായി.

അപകടസ്ഥലത്തുനിന്നും അഞ്ചുപേരുടെ മൃതദേഹം കണ്ടെടുത്തതായി സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ആശിഷ് ഘോഷ് പറഞ്ഞു. മരണസംഖ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും നിരവധി പേര്‍ മരിച്ചതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

 

Latest News