Sorry, you need to enable JavaScript to visit this website.

ചന്ദ്രനില്‍ വിക്രം ലാന്‍ഡര്‍ ഇറങ്ങിയ ഭാഗത്തിന് ശിവശക്തി എന്ന് പേരിട്ടത് വിവാദമാക്കേണ്ടെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍

തിരുവനന്തപുരം - ചന്ദ്രയാന്‍ 3 വിക്രം ലാന്‍ഡര്‍ ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ശിവശക്തി എന്ന് പേരിട്ടത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ്. വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന് പേരിടാന്‍ രാജ്യത്തിന് അവകാശമുണ്ട്. മുമ്പും പല രാജ്യങ്ങളും ഇത്തരത്തില്‍ പേരിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശാസ്ത്രവും വിശ്വാസവും രണ്ടും രണ്ടാണെന്നും എസ് സോമനാഥ് പറഞ്ഞു. ചന്ദ്രയാന്‍ 3 കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്.  പല വിലപ്പെട്ട വിവരങ്ങളും കിട്ടി. ശാസ്ത്രജ്ഞരുടെ അവലോകനങ്ങള്‍ക്ക് ശേഷം നിഗമനങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News