സാഹിര്‍ ക്യാമറ തകര്‍ത്ത യുവാവിന് ആറു മാസം തടവ്

ബുറൈദ- ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യുന്ന സാഹിര്‍ ക്യാമറ അടിച്ചു തകര്‍ത്ത സൗദി യുവാവിനെ അല്‍റാസ് കോടതി ആറു മാസം തടവും 30 ചാട്ടയടിയും നല്‍കി ശിക്ഷിച്ചു. ചാട്ടയടി അല്‍റാസ് ട്രാഫിക് പോലീസ് ആസ്ഥാനത്തിനു മുന്നില്‍ ഒറ്റത്തവണയായി നടപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടു. വിചാരണക്കിടെ കോടതിയില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു.

 

Latest News