മോഹിച്ചത് ഒരു കോടി; പോയത് ജീവിതം, ഒടുവില്‍ കിട്ടിയത് ജയില്‍വാസം

മലപ്പുറം - ഒരു കോടി രൂപ കിട്ടുമെന്ന പറഞ്ഞ് വിശ്വസിപ്പിച്ചതുകൊണ്ടാണ് തുവ്വൂരില്‍ സജിതയുടെ കൊലപാതകത്തിന് താന്‍ കൂട്ടു നിന്നതെന്ന് കേസിലെ മുഖ്യപ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ സുഹൃത്തും കൂട്ടു പ്രതിയുമായ മുഹമ്മദ് ഷിഹാന്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് വെളിപ്പെടുത്തി. താന്‍ പറ്റിക്കപ്പെടുുകയായിരുന്നെന്നും  യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഷ്ണുവിന്റെ വാക്ക് കേട്ട് സുജിതയെ കൊലപ്പെടുത്തിയത് പാഴ്‌വേലയായെന്നും ഷിഹാന്‍ പൊലീസിനോട് പറഞ്ഞു. ഒരു കോടി രൂപ ലഭിക്കുമെന്ന് പറഞ്ഞ് ഫലിപ്പിച്ചാണ് വിഷ്ണു കൊലപാതകം ആസൂത്രണം ചെയ്തത്. എന്നാല്‍ കൊലപാതകത്തിന് ശേഷം പണം കിട്ടിയതുമില്ല, കേസില്‍ കുടുങ്ങുകയും ചെയ്തെന്നും ഷിഹാന്‍ പറഞ്ഞു. ഈമാസം 11 മുതല്‍ കാണാതായ സുജിതയുടെ മൃതദേഹം യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഷ്ണുവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. വിഷ്ണുവിന് പുറമെ ,സഹോദരന്മാരായ വൈശാഖ്, ജിത്തു, ഇവരുടെ സുഹൃത്ത് മുഹമ്മദ് ഷിഹാന്‍, വിഷ്ണുവിന്റെ പിതാവ് മുത്തു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. വിഷ്ണുവിന്റെ വീടിന് സമീപമാണ് മൃതദേഹം കുഴിച്ചുമൂടിയിരുന്നത്. യുവതിയുടെ ആഭരണങ്ങള്‍ കവരുകയായിരുന്നു ലക്ഷ്യമെന്നാണ് പോലീസ് പറഞ്ഞത്. സുജിതയുടെ ശരീരത്തില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നശേഷം അന്ന് തന്നെ വില്‍പ്പന നടത്തിയിരുന്നു. ഈ തുക പ്രതികള്‍ വീതിച്ചെടുത്തെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍

 

Latest News