Sorry, you need to enable JavaScript to visit this website.

തൊഴിൽ വകുപ്പ് പിഴകൾ വെട്ടിക്കുറച്ചതു പോലെ ട്രാഫിക് പിഴകളിലും പരിഷ്‌കാരം വേണമെന്ന്  സൗദി എഴുത്തുകാരൻ

റിയാദ്- വിവിധയിനം തൊഴിൽ നിയമ ലംഘനങ്ങൾക്കെതിരായ പിഴകൾ വെട്ടിക്കുറച്ചതുപോലെ ട്രാഫിക് പിഴകളിലും കുറവു വരുത്തണമെന്ന് സൗദി എഴുത്തുകാരനും ഉക്കാദ് പത്രത്തിലെ കോളമിസ്റ്റുമായ ഖാലിദ് അൽ സുലൈമാൻ ആഭ്യർത്ഥിച്ചു. സൗദി തൊഴിൽ മാനവ ശേഷി വികസന മന്ത്രാലയം പിഴകളിൽ കുറവു വരുത്തി സ്ഥാപനങ്ങളെ പിടിച്ചു നിൽക്കാൻ സഹായിച്ചതു പോലെ ട്രാഫിക് നിയമ ലംഘനങ്ങൾക്കേർപെടുത്തുന്ന പിഴകളിലും കുറവ് വരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുജനാഭിപ്രായം പരിഗണിച്ചു ചെറുകിട സ്ഥാപനങ്ങളെ കൈപിടിച്ചുയർത്തായിരുന്നു തൊഴിൽ വകുപ്പു പിഴകളിൽ ഗണ്യമായ കുറവു വരുത്തിയത്. സമാനമായി വാഹനങ്ങളുടെ നിയമലംഘനങ്ങളുടെ പിഴകൾ ഘഡുക്കളായി അടക്കാൻ സൗകര്യമൊരുക്കുക, ട്രാഫിക് പിഴകളടക്കാത്തതിന്റെ പേരിൽ ഇതര ഡിപ്പാർട്ടുമെന്റുകളിലെയെല്ലാം സേവനങ്ങൾ തടയുന്നത് പുനപരിശോധിക്കുക തുടങ്ങിയവ തീർച്ചയായും പരിഗണിക്കപ്പെടേണ്ടതാണ്. ട്രാഫിക് നിയമ ലംഘനത്തിനുള്ള പിഴയടക്കാൻ സാധിക്കാത്തതിന്റെ പേരിൽ   ഇഖാമ, പാസ്‌പോർട്ട് തുടങ്ങിയവയും പുതുക്കാതെ കാലാവധി തീർന്ന് മറ്റൊരു നിയമ ലംഘനത്തിനുള്ള വഴി തുറക്കുന്നതിൽ അർത്ഥമില്ല. ട്രാഫിക് പിഴകൾ പുതിയ അദ്ധ്യായം എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ അൽ സുലൈമാൻ ട്രാഫിക് ഡിപ്പാർട്ടുമെന്റിനോട് അഭ്യർത്ഥിച്ചു. പൊതുജനങ്ങളുടെയും ഇതര വാഹനങ്ങളുടെയും യാത്രക്കാരുടെയുമൊക്കെ സുരക്ഷക്ക് ഭീഷണിയായകുന്ന തരത്തിൽ വാഹനമോടിക്കുന്നവർക്ക് നൽകുന്ന പിഴകളെ എല്ലാവരും പിന്തുണക്കുന്നുണ്ട് അത്തരക്കാർക്കുള്ള പിഴ അച്ചടക്ക നടപടിയെന്ന നിലയിൽ നമുക്കു കാണാനാകും. നിശ്ചിത കാലം നിയമലംഘനങ്ങൾക്ക് പിഴയിടാത്തവർക്ക് എപ്പോഴെങ്കിലും ഫൈൻ അടക്കേണ്ടി വരുമ്പോൾ അവ ഘഡുക്കളായി അടക്കുവാനോ സ്ഥിരം നിയമ ലംഘകരെ അപേക്ഷിച്ച് ചെറിയ തുകയായി താഴ്ത്തുവാനോ തയ്യാറാകണം. ആദ്യമായി നിയമ ലംഘനങ്ങൾ നടത്തുന്നവരെയും ആവർത്തിച്ചു ചെയ്യുന്നവരെയുമെല്ലാം വേർതിരിച്ചു പരിഗണിക്കണം- ഖാലിദ് അൽ  സുലൈമൻ ആവശ്യപ്പെട്ടു. 

Latest News