ഹൈദരാബാദ്- ആന്ധ്രാപ്രദേശില്‍ തൊട്ടിലില്‍ കിടന്നുറങ്ങിയ മൂന്ന് വയസുകാരന് തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. അല്ലൂരി സീതാരാമരാജു ജില്ലയിലെ മാംപ മേഖലയിലാണ് സംഭവം.
മരത്തില്‍ കെട്ടിയിരുന്ന തൊട്ടിലില്‍ കിടന്ന് ഉറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് തേനീച്ച ആക്രമിച്ചത്. ഈ സമയം കുഞ്ഞിന്റെ മാതാപിതാക്കള്‍ സമീപത്തെ തോട്ടത്തിലായിരുന്നു. മുത്തശി സമീപത്ത് ഉണ്ടായിരുന്നെങ്കിലും കേള്‍വിക്കുറവ് കാരണം കുഞ്ഞിന്റെ കരച്ചില് കേട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. തേനീച്ചകളുടെ കുത്തേറ്റ് അവശനിലയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.