കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്

ന്യൂദല്‍ഹി - അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും നടത്തിയ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷമാണ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.നരേന്ദ്ര മോദി അഹങ്കാരിയാണ്. 2014ല്‍ 31 ശതമാനം വോട്ടുകള്‍ നേടിയാണ് ബിജെപി അധികാരത്തില്‍ വന്നത്. ബാക്കിയുള്ള 69 ശതമാനം പേര്‍ അദ്ദേഹത്തിനെതിരായിരുന്നുവെന്നും ഗെലോട്ട് പറഞ്ഞു.

 

Latest News