റോഡ് ക്രോസ് ചെയ്യാന്‍ ശ്രമിച്ച 15 കാരനെ കാര്‍ ഡ്രൈവര്‍ ക്രൂരമായി മര്‍ദ്ദിച്ചു

കൊച്ചി - കൊച്ചിയില്‍ റോഡ് ക്രോസ് ചെയ്യാന്‍ ശ്രമിച്ച് 15 കാരനെ കാര്‍ ഡ്രൈവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ചെവിക്കേറ്റ് അടിയില്‍ കുട്ടിയുടെ കര്‍ണപുടം തകര്‍ന്നു. ഹൈക്കോടതി ജംഗ്ഷനില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെ കാര്‍ ഡ്രൈവര്‍ കുട്ടിയെ മര്‍ദിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് ചെവിക്ക് പലതവണ അടിച്ചു. മര്‍ദനത്തിനുശേഷം കാര്‍ ഡ്രൈവര്‍ സംഭവം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. സംഭവത്തില്‍ പരാതി നല്‍കിയിട്ടും അന്വേഷണത്തില്‍ പൊലീസിന് അലംഭാവം കാട്ടുകയാണെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു.

 

Latest News