Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുഖ്യമന്ത്രി പൗരപ്രമുഖര്‍ക്ക് ഒരുക്കിയ ഓണസദ്യയില്‍  പ്രതിപക്ഷ നേതാവ് പങ്കെടുത്തില്ല 

തിരുവനന്തപുരം-നിയമസഭാ മന്ദിരത്തില്‍ പൗരപ്രമുഖര്‍ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ, കലാ, സാംസ്‌കാരിക, ആത്മീയ, ബിസിനസ് രംഗങ്ങളിലെ പ്രമുഖര്‍ മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചെത്തി. പ്രോട്ടോക്കോള്‍ വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഒരുക്കങ്ങള്‍ നടത്തിയത്.അഞ്ച് തരം പായസവും രണ്ട് തരം പഴങ്ങളും ഉള്‍പ്പെടെ 65 വിഭവങ്ങളാണ് മുഖ്യമന്ത്രിയുടെ സദ്യയില്‍ ഉണ്ടായിരുന്നത്. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളിന് പുറത്ത് മുഖ്യമന്ത്രി മുഖ്യാതിഥികളെ വരവേറ്റു. എംഎല്‍എ ഹോസ്റ്റല്‍വളപ്പിലെ പുതിയ പമ്പ ബ്ലോക്കിന്റെ ശിലാസ്ഥാപനത്തിന് ശേഷമായിരുന്നു സദ്യ. ശിലാസ്ഥാപനച്ചടങ്ങില്‍ ആശംസയര്‍പ്പിക്കാനെത്തിയ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഓണസദ്യയ്‌ക്കെത്തിയില്ല. എന്നാല്‍ മുസ്‌ലിം ലീഗിന്റെതുള്‍പ്പെടെ ചില എംഎല്‍എമാര്‍ വിരുന്നിനെത്തി. 

Latest News