യുപിയില്‍ 17കാരിയെ അച്ഛനും സഹോദരന്മാരും വെട്ടിക്കൊന്നു

ലഖ്‌നൗ-യുപിയില്‍ 17കാരിയെ അച്ഛനും സഹോദരന്മാരും ചേര്‍ന്ന് വെട്ടിക്കൊന്നു. മുസാഫര്‍പൂര്‍ ടിക്രിയില്‍ ശനിയാഴ്ചയാണ് സംഭവം.കുടുംബം വിലക്കിയിട്ടും മറ്റൊരു വിഭാഗത്തില്‍ പെട്ട ആണ്‍സുഹൃത്തിനോട് പെണ്‍കുട്ടി സംസാരം തുടര്‍ന്നതാണ് പ്രകോപനമായത്. പെണ്‍കുട്ടിയെ അച്ഛനും സഹോദരന്മാരും ചേര്‍ന്ന് കോടാലികൊണ്ട് വെട്ടികൊലപ്പെടുത്തുകയായിരുന്നു.സംഭവത്തില്‍ പിതാവ് മന്‍രാഖാന്‍ സിംഗ്, സഹോദരങ്ങളായ രാധേശ്യാം സിംഗ്, ഗ്യാന്‍ശ്യാം സിംഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരും കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Latest News