എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ പോലിസ് പിടിയിലായി

ആലപ്പുഴ - മാന്നാറില്‍ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ മാന്നാര്‍ പോലിസ് അറസ്റ്റ് ചെയ്തു. ബുധനൂര്‍ തോപ്പില്‍ ചന്ത വാലുപറമ്പില്‍ ബിജു(45)വിനെ ആണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ആഗസ്റ്റ്  22നാണ് സംഭവം നടന്നത്. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ സ്നേഹം നടിച്ച് പ്രതി വീട്ടില്‍ കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതി. സംഭവത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു.

 

Latest News