ബിഹാറില്‍ കോടതിയില്‍ വെടിവെയ്പ്; രണ്ട് ജയില്‍ പുള്ളികള്‍ക്ക് പരിക്ക്

പറ്റന: സമസ്തിപൂര്‍ ജില്ലാ കോടതിയില്‍ വെടിവെയ്പ്പ്. രണ്ട് ജയില്‍ പുള്ളികള്‍ക്ക് വെടിയേറ്റു. പ്രഭാത് തിവാരി, പ്രഭാത് ചൗധരി എന്നിവര്‍ക്കാണ് വെടിയേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെടിയുതിര്‍ത്തതിനു ശേഷം അക്രമി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് തുടരുകയാണ്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

Latest News