Sorry, you need to enable JavaScript to visit this website.

ജി20; ദല്‍ഹി വിമാനത്താവളത്തിലെ 160 സര്‍വീസുകള്‍ റദ്ദാക്കും

ന്യൂദല്‍ഹി- ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ദല്‍ഹി വിമാനത്താവളത്തിലെ 160 ആഭ്യന്തര സര്‍വ്വീസുകള്‍ റദ്ദാക്കും. സെപ്റ്റംബര്‍ എട്ടു മുതല്‍ 10 വരെ ദല്‍ഹിയില്‍ നിന്നു പുറപ്പെടേണ്ട 80 വിമാനങ്ങളും ഇവിടേക്ക് എത്തിച്ചേരേണ്ട 80 വിമാനങ്ങളും റദ്ദാക്കാന്‍ വിവിധ എയര്‍ലൈന്‍ കമ്പനികള്‍ അഭ്യര്‍ഥിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

അതേസമയം റദ്ദാക്കുന്ന 160 വിമാനങ്ങള്‍ ദല്‍ഹി വിമാനത്താവളത്തിലെ സാധാരണ സര്‍വ്വീസുകളുടെ 
ആറു ശതമാനം മാത്രമേ വരികയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവളത്തില്‍ പാര്‍ക്കിങ്ങിന്റെ പ്രശ്‌നമില്ലെന്നും രാജ്യാന്തര വിമാന സര്‍വ്വീസുകളെ ഉച്ചകോടി ബാധിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ജി20 രാജ്യങ്ങളുടെ സമ്മേളനത്തിനു മുന്നോടിയായി രാജ്യ തലസ്ഥാനത്ത് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കുന്നത്. സമ്മേളന ദിവസങ്ങള്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചിരുന്നു.

Latest News