മോഡിയുടെ നാട്ടിലാണ്, മുസ്ലിം വിദ്യാർഥിനിയെ മാറ്റിനിർത്തിയത്; ഒരു രാജ്യം രണ്ടു തരം പൗരൻമാർ-പി. ജയരാജൻ

കണ്ണൂർ- ഗുജറാത്തിൽ പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാമതെത്തിയ മുസ്ലിം വിദ്യാർഥിനിയെ മാറ്റിനിർത്തി രണ്ടാം സ്ഥാനക്കാരിയെ ആദരിച്ചത് ഇന്ത്യയിൽ ഒരു നിയമവും രണ്ടു തരം പൗരൻമാരും നിലനിൽക്കുന്നതിന്റെ തെളിവണെന്ന് സി.പി.എം നേതാവ് പി. ജയരാജൻ.

ജയരാജന്റെ വാക്കുകൾ:

അല്പസമയം മുൻപാണ് മോഡിയുടെ സ്വന്തം നാടായ ഗുജറാത്തിലെ ഒരു സ്വാതന്ത്ര്യദിന വാർത്ത ശ്രദ്ധയിൽപ്പെട്ടത്. അവിടെ മെഹ്‌സാന ജില്ലയിലെ സന്വിയ പട്ടേൽ സ്മൃതി സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അർന്നസ് ബാനു 87 ശതമാനം മാർക്ക് നേടി ഒന്നാം സ്ഥാനം  നേടിയെങ്കിലും ആ കുട്ടിയെ മാറ്റിനിർത്തി രണ്ടാം സ്ഥാനം നേടിയ കുട്ടിയെ ആദരിച്ചു. മതവിവേചനം ആണിതെന്ന ആരോപണം ഉയർന്നതിനെ തുടർന്നു സ്‌കൂൾ അധികൃതർ വിശദീകരണവുമായി രംഗത്തെത്തി. അടുത്ത വർഷം ജനവരി 26 നു ഒന്നാം സ്ഥാനക്കാരിയെ ആദരിക്കുമത്രെ. 
ഒരു രാജ്യം ..ഒരുനിയമം...
പൗരന്മാർ രണ്ടു തരമോ ???
 

Latest News