തര്‍ക്കം തുടങ്ങിയത് ചീര്‍പ്പിന്റെ പേരില്‍; നഷ്ടമായത് രണ്ട് ജീവന്‍ (വിഡിയോ)

ക്ലാസ് മുറിയില്‍ ഒരു ചീര്‍പ്പിനെ ചൊല്ലി ഉണ്ടായ തര്‍ക്കം രണ്ട് കുട്ടികളുടെ ജീവനെടുത്തു. തൂത്തുക്കുടിയിലെ കായത്തൂരിലാണ് സംഭവം. ക്ലാസ് മുറിയില്‍വെച്ച് സഹപാഠിയെ കൊലപ്പെടുത്തിയ വിദ്യാര്‍ഥി കിണറ്റില്‍ ചാടി മരിക്കുകയായിരുന്നു.
നിസ്സാര അടിപിടിക്കിടയില്‍ കൈയിലെടുത്ത് താഴെയിട്ടപ്പോള്‍ തലയ്ക്ക് ക്ഷതമേറ്റായിരുന്നു ചെറിയ കുട്ടിയുടെ മരണം. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ മര്‍ദിച്ച വിദ്യാര്‍ഥി സ്ഥലം വിട്ടിരുന്നു. ആശുപത്രിയില്‍ വെച്ചായിരുന്നു മര്‍ദനമേറ്റ കുട്ടിയുടെ മരണം. പിന്നീട് നടത്തിയ തിരച്ചിലിലാണ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കിണറ്റില്‍  കണ്ടെത്തിയത്.

 

Latest News