Sorry, you need to enable JavaScript to visit this website.

തായിഫിയിൽ കനത്ത മഴയും ഇടിമിന്നലും

തായിഫ്- സൗദി അറേബ്യയിലെ തായിഫിൽ ഏതാനും മണിക്കൂറുകളായി കനത്ത മഴ. കഴിഞ്ഞ ദിവസങ്ങളിൽ തായിഫിൽ കാര്യമായ മഴ പെയ്തിരുന്നില്ല. മക്ക അടക്കം സൗദിയുടെ ചില ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ ഉണ്ടായിരുന്നു. എന്നാൽ രണ്ടു ദിവസമായി മക്കയിൽ തെളിഞ്ഞ കാലാവസ്ഥയാണ്. സൗദിയുടെ ചില ഭാഗങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം തായിഫിൽ ഇടിമിന്നലേറ്റ് മരത്തിന് തീപ്പിടിച്ചതായും ചില വീഡിയോകളിൽ വ്യക്തമാണ്.
 

Latest News