പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ  ചാണ്ടി ഉമ്മനെ വൻ ഭൂരിപക്ഷത്തിന് വിജയിപ്പിക്കുക- ജിസാൻ കെ.എം.സി.സി

ജിസാന്‍- പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ചാണ്ടി ഉമ്മനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് ജിസാൻ കെ.എം.സി.സി പ്രവർത്തകയോഗം ആവശ്യപ്പെട്ടു. അഴിമതിയിൽ മുച്ചൂടും മുങ്ങിക്കുളിച്ച ഇടതു സര്‍ക്കാരിന് എതിരെയുള്ള പ്രതിഷേധം വോട്ടാക്കി മാറ്റി പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പിൽ മറുപടി നൽകാൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും യോഗം ആവശ്യപ്പെട്ടു.

 ജിസാൻ കെ.എം സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഹാരിസ് കല്ലായി അദ്ധ്യക്ഷത വഹിച്ചു. കോമു ഹാജി എടരിക്കോട് ഖിറാഅത്ത് നടത്തി. ഷംസു പൂക്കോട്ടൂർ സ്വാഗതം പറഞ്ഞു. ചെയർമാൻ ഗഫൂർ വാവൂർ ഉദ്ഘാടനം ചെയ്തു. ഖാലിദ് പട്ല, ഡോ.മൻസൂർ നാലകത്ത്, സ്വാദിഖ് മാസ്റ്റർ മങ്കട, കോമു ഹാജി എടരിക്കോട്, സലാം പെരുമണ്ണ, സുൽഫി ദർബ്, ഗഫൂർ മാസ്റ്റർ കരുവാരക്കുണ്ട്, കുഞ്ഞിമുഹമ്മദ് പീച്ചി, നാസർ വാക്കാലൂർ, റസാഖ് വെളിമുക്ക്, അലി ചെങ്ങര, മൂസ വലിയോറ, ജാബിർ തൃപ്പനച്ചി, സിറാജ് പുല്ലൂരാംപാറ എന്നിവർ പ്രസംഗിച്ചു.നാസർ വി.ടി ഇരുമ്പുഴി നന്ദി പറഞ്ഞു.

Latest News