വയനാട്ടിലെ  അപകടം: മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു

മാനന്തവാടിയില്‍നിന്നു മൃതദേഹങ്ങളുമായി മക്കിമലയ്ക്ക് പോകുന്ന ആംബുലന്‍സുകള്‍.

മാനന്തവാടി-കണ്ണോത്തുമലയില്‍ വെള്ളിയാഴ്ച വൈകുന്നേരം ജീപ്പ് കൊക്കയിലേക്കു മറിഞ്ഞു മരിച്ച ഒമ്പത് സ്തീകളുടെയും മൃതദേഹം  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. രാവിലെ ഒമ്പതോടെ ആരംഭിച്ച പോസ്റ്റുമോര്‍ട്ടം ഉച്ചയക്ക് 12.15 ഓടെയാണ് അവസാനിച്ചത്. ആംബുലന്‍സുകളില്‍ മക്കിമലയില്‍ എത്തിച്ച മൃതദേഹങ്ങള്‍ എല്‍.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വെച്ചു.  ഉച്ചകഴിഞ്ഞ് മക്കിമല ആറാം നമ്പറിലെ വീടുകളിലേക്ക് കൊണ്ടുപോകുന്ന മുറയ്ക്കാണ് സംസ്‌കാരം.

 

Latest News