മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ അന്വേഷണം വേണമെന്ന ആവശ്യം കോടതി തള്ളി

കൊച്ചി - മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും എതിരായ  ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിടാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി. കുറ്റകൃത്യം നടന്നുവന്ന തെളിയിക്കാനുള്ള രേഖകളില്ല. പത്രവാര്‍ത്തകളുടെ പേരില്‍ കേസെടുത്ത് അന്വേഷണം നടത്താനാവില്ലെന്നും കോടതി പറഞ്ഞു.

 

Latest News