Sorry, you need to enable JavaScript to visit this website.

പ്രവാചക കാർട്ടൂൺ മത്സരം: ഒ.ഐ.സി അപലപിച്ചു

ഡോ. യൂസുഫ് അൽഉസൈമിൻ 

ജിദ്ദ - പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ കാർട്ടൂണുകൾ വരക്കുന്നതിന് മത്സരം സംഘടിപ്പിക്കാനുള്ള തീരുമാനത്തെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ രൂക്ഷമായ ഭാഷയിൽ അപലപിച്ചു. ഡെച്ച് തീവ്രവലതു പക്ഷ പാർലമെന്റ് അംഗം ഗീർട്ട് വിൽഡേഴ്‌സ് ആണ് ഈ വർഷാവസാനം പ്രവാചക കാർട്ടൂൺ മത്സരം സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചതായി പ്രഖ്യാപിച്ചത്. വ്യത്യസ്ത മതാനുയായികൾക്കിടയിൽ വിദ്വേഷത്തിന്റെ വിത്തുകൾ പാകുകയും അക്രമം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രകോപനപരമായ ഈ മത്സരത്തിൽ ഒ.ഐ.സി സെക്രട്ടറി ജനറൽ ഡോ. യൂസുഫ് അൽഉസൈമിൻ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. 
ലോകം മുഴുവൻ മതതീവ്രവാദം അഭിമുഖീകരിക്കുകയാണ്. ലോകത്തിന് സമാധാനവും സംവാദവും സഹവർത്തിത്വവുമാണ് ആവശ്യം. മതവിദ്വേഷവും വംശീയതയും വിവേചനവും തടയുന്നതിനും എല്ലാ മതങ്ങളെയും ആദരിക്കുന്നതിനും ആഗോള തലത്തിൽ നിയമം നിർമിച്ച് നടപ്പാക്കണം. മറ്റുള്ളവരുടെ വികാരങ്ങൾ വ്രണപ്പെടുത്തലല്ല അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യമെന്നും ഒ.ഐ.സി സെക്രട്ടറി ജനറൽ പറഞ്ഞു. 


 

Latest News