യു.പിയിലെ ക്ലാസ് മുറിയിൽ ഉപയോഗിച്ചത് ബി.ജെ.പി പകരുന്ന അതേ എണ്ണ-രാഹുൽ ഗാന്ധി

ന്യൂദൽഹി- ഉത്തർപ്രദേശിലെ ക്ലാസ് മുറിയിൽ മുസ്ലിം വിദ്യാർഥിയെ തല്ലാൻ അധ്യാപിക മറ്റു കുട്ടികളെ പ്രേരിപ്പിച്ച സംഭവത്തിൽ രൂക്ഷ പ്രതികരണവമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  ഇന്ത്യയുടെ മുക്കുമൂലകളിൽ തീയിടാൻ ബി.ജെ.പി പകരുന്ന എണ്ണയാണ് അവിടെയും ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

നിരപരാധികളായ കുട്ടികളുടെ മനസ്സിൽ വിവേചനത്തിന്റെ വിഷം വിതച്ച്, ഒരു സ്‌കൂൾ പോലുള്ള പുണ്യസ്ഥലത്തെ വെറുപ്പിന്റെ വിപണിയാക്കി മാറ്റുന്നു. രാജ്യത്ത് ഒരു ടീച്ചർക്ക് ഇതിനേക്കാൾ മോശമായി ഇനി ഒന്നും ചെയ്യാൻ കഴിയില്ല. ഇന്ത്യയുടെ എല്ലാ കോണിലും തീയിടാൻ ബി.ജെ.പി പകരുന്ന അതേ എണ്ണയാണ് ഇവിടെയും ഒഴിച്ചത്. കുട്ടികളാണ് ഇന്ത്യയുടെ ഭാവി. അവരെ വെറുക്കരുത്. നമുക്ക് എല്ലാവർക്കും ഒരുമിച്ച് സ്നേഹിക്കാൻ പഠിപ്പിക്കാം’ -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

 

Latest News