ന്യൂദൽഹി- ചാന്ദ്രയാൻ-3 ചന്ദ്രനിലിറങ്ങിയ ഓഗസ്റ്റ് 23 ഇന്ത്യയിൽ ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. നേരത്തെ, ബംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്ത് അദ്ദേഹം ശാസ്ത്രജ്ഞരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ മൂന്നാം ചാന്ദ്ര ദൗത്യത്തിൽ പങ്കെടുത്ത ഐഎസ്ആർഒ ശാസ്ത്രജ്ഞരെ കാണുന്നതിന് മുമ്പ് ജയ് വിജ്ഞാൻ ജയ് അനുസന്ധൻ' എന്ന മുദ്രാവാക്യം ഉയർത്തിയ പ്രധാനമന്ത്രി മോഡി ബംഗളൂരുവിൽ എച്ച്എഎൽ വിമാനത്താവളത്തിന് പുറത്ത് റോഡുകളിൽ കാത്തിരുന്നവരെ അഭിവാദ്യം ചെയ്തു.






