ദുബായ്-കൊച്ചി വിമാനം ഹൈദരബാദിൽ ഇറക്കാൻ കാരണം നാലു യാത്രക്കാർ; കൂടുതൽ വിവരങ്ങൾ

ഹൈദരാബാദ്- ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം നാല് യാത്രക്കാർ ശല്യം സൃഷ്ടിക്കുകയും സഹയാത്രികരുമായി വഴക്കുണ്ടാക്കുകയും ചെയ്തതിനെ തുടർന്ന് ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.

വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നു. മദ്യപിച്ചെത്തിയ നാല് യാത്രക്കാർ ബഹളവും തർക്കവുമുണ്ടാക്കിയപ്പോൾ ക്യാബിൻ ക്രൂ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും അവരെ ആക്രമിക്കാൻ മുതിരുകയായിരുന്നു.

സ്ഥിതിഗതികൾ കണക്കിലെടുത്ത് വിമാനം വഴിതിരിച്ചുവിട്ട് ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്താൻ ഫ്ലൈറ്റ് പൈലറ്റ് തീരുമാനിച്ചു. വിമാനമിറങ്ങിയ ഉടൻ തന്നെ നാല് പേരെയും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് പോലീസിന് കൈമാറി.  രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് (ആർജിഐഎ) പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest News