Sorry, you need to enable JavaScript to visit this website.

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ നേരിട്ടെത്തി അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി

ബെംഗളൂരു-വിദേശസന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡി ബെംഗളൂരുവിലെത്തി. ഐഎസ്ആര്‍ഒ ആസ്ഥാനത്തെത്തി ചന്ദ്രയാന്‍ ദൗത്യത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞരെ അഭിനന്ദിക്കും. ചന്ദ്രയാന്റെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലേക്ക് പോകുന്നതിന് പകരം ശാസ്ത്രജ്ഞരെ നേരിട്ട് കണ്ട് അഭിനന്ദിക്കാന്‍ മോഡി നേരിട്ട് ബംഗളുരുവിലേക്ക് എത്താന്‍ തീരുമാനിക്കുകയായിരുന്നു.രാവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തെത്തുന്ന മോദി ചന്ദ്രയാന്‍ ലാന്‍ഡിംഗ് ദൗത്യത്തിന്റെ വിവരങ്ങളും ഇപ്പോഴത്തെ പര്യവേക്ഷണ ഫലങ്ങളും എന്തെല്ലാമെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത് കേള്‍ക്കും. അതിന് ശേഷം മോദി ചന്ദ്രയാന്‍ ടീമിനെ അഭിസംബോധന ചെയ്യും.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗളുരു നഗരത്തില്‍ രാവിലേ 6 മണി മുതല്‍ 9.30 വരെ കനത്ത ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വിമാനത്താവളം മുതല്‍ പീനിയ വരെ ഉള്ള ഇടങ്ങളില്‍ എല്ലാം ഗതാഗത നിയന്ത്രണം ഉണ്ടാവും.

Latest News