Sorry, you need to enable JavaScript to visit this website.

മുസ്ലിം വിദ്യാർഥിയുടെ മുഖത്ത് സഹപാഠികളെ കൊണ്ട് അടിപ്പിച്ച ടീച്ചർക്കെതിരെ നടപടി

ന്യൂദൽഹി- ഉത്തർപ്രദേശിലെ മുസാഫർനഗറിലെ സ്വകാര്യ സ്‌കൂളിൽ മുസ്ലിം വിദ്യാർത്ഥിയുടെ മുഖത്ത് സഹവിദ്യാർഥികളെ കൊണ്ട് അടിപ്പിച്ച അധ്യാപികക്ക് എതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുമെന്ന് പോലീസ്. 
വൈറലായ വീഡിയോ കണ്ടിട്ടുണ്ടെന്നും അധ്യാപകനെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുമെന്നും പോലീസ് പറഞ്ഞു. അധ്യാപികയുടെ നടപടി വർഗീയ സ്വഭാവമുള്ളതാണോയെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. വീഡിയോയിൽ അധ്യാപിക വർഗീയ പദങ്ങൾ ഉപയോഗിച്ചതായി പോലീസും സ്ഥിരീകരിച്ചു. 

'ഗണിത ടേബിളുകൾ പഠിക്കാത്തതിന്റെ പേരിലാണ് വിദ്യാർഥിയെ മറ്റു വിദ്യാർഥികളെ കൊണ്ട് മുഖത്ത് അടിപ്പിച്ചത്.  വീഡിയോയിലെ ആക്ഷേപകരമായ കമന്റിനെക്കുറിച്ച് ഞങ്ങൾ സ്‌കൂൾ പ്രിൻസിപ്പലുമായി സംസാരിച്ചു-പോലീസ് സൂപ്രണ്ട് സത്യനാരായണ പ്രജാപത് പറഞ്ഞു. അധ്യാപകനെതിരെ നടപടിയെടുക്കുമെന്നും പോലീസ് ഓഫീസർ പ്രസ്താവനയിൽ പറഞ്ഞു. അധ്യാപകനെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടതായി ബാലാവകാശ സംഘടന അറിയിച്ചു. അധ്യാപികക്ക് എതിരെ കേസ് നൽകുന്നില്ലെന്നും അതേസമയം, കുട്ടിയെ ഇനി ഈ സ്‌കൂളിൽ അയക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി കുട്ടിയെ പിതാവ് പറഞ്ഞു. വിദ്യാർഥിയുടെ ഫീസ് സ്‌കൂൾ തിരികെ നൽകി.
 

Latest News