എം. ഡി. എം. എയുമായി യുവാക്കള്‍ പിടിയില്‍

കൊച്ചി- എറണാകുളം നോര്‍ത്തില്‍ ലോഡ്ജില്‍ നിന്നും എം. ഡി. എം. എയുമായി യുവാക്കള്‍ പിടിയിലായി. പാലക്കാട് പട്ടാമ്പി ചക്കുംതൊടി വീട്ടില്‍ മണികണ്ഠന്‍ (21), പട്ടാമ്പി ചൈത്ര ഹൗസില്‍ രോഹിത് (21) എന്നിവരെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടിയത്.  

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എ. അക്ബറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്. ശശിധരന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ അനില്‍കുമാര്‍, ആഷിക്, എസ്. സി. പി. ഒ പ്രവീണ്‍, സി. പി. ഒമാരായ തങ്കരാജ്, ശ്രീജു എന്നിവരടങ്ങിയ പോലിസ് സംഘം എറണാകുളം നോര്‍ത്ത് സെന്റ് ബനഡിക്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പ്രതികളില്‍ നിന്ന് 2.60 ഗ്രാം എം. ഡി. എം. എ കണ്ടെടുത്തു.

Latest News