ജിദ്ദയിൽ ജോലിക്കിടെ മൂന്നാം നിലയിൽനിന്ന് വീണ തൊഴിലാളിയെ ആശുപത്രിയിലേക്ക് മാറ്റാൻ ഹെലികോപ്റ്റർ

ജിദ്ദ- ജിദ്ദയിൽ നിർമാണ ജോലിക്കിടെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് വീണ തൊഴിലാളിയെ ആശുപത്രിയിലേക്ക് മാറ്റാൻ എത്തിയത് എയർ ആംബുലൻസ്. പാക് തൊഴിലാളിയെയാണ് ആംബുലൻസിൽ കൊണ്ടുപോയത്. തൊഴിലാളി വീണതായി സമീപത്തുണ്ടായിരുന്ന യെമൻ സ്വദേശി സിവിൽ ഡിഫൻസിനെ വിളിച്ചറിയിക്കുകയായിരുന്നു. റോഡിലെ ട്രാഫിക് കാരണം വേഗത്തിൽ എത്താനാകില്ലെന്ന് മനസിലാക്കിയ സിവിൽ ഡിഫൻസ് ഉടൻ എയർ ആംബുലൻസിൽ സ്ഥലത്തെത്തി. സഹതൊഴിലാളികളാണ് വീഡിയോ മൊബൈലിൽ പകർത്തിയത്. ഒരു സാധാരണ തൊഴിലാളിയോട് പോലും രാജ്യം കാണിക്കുന്ന കനിവിന്റെ ഉദാഹരണമായി ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
 

Latest News