Sorry, you need to enable JavaScript to visit this website.

മധുമിത വധക്കേസില്‍ മുന്‍ മന്ത്രി അമര്‍മണിയെ മോചിപ്പിക്കാന്‍  യുപി സര്‍ക്കാര്‍ നീക്കം 

ലഖ്‌നൗ-കവി മധുമിത ശുക്ല വധക്കേസില്‍ അപ്രതീക്ഷിത നിക്കവുമായി യുപി സര്‍ക്കാര്‍. കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന മുന്‍ മന്ത്രി അമര്‍മണി ത്രിപാഠിയെയും ഭാര്യ മധുമണി ത്രിപാഠിയെയും മോചിപ്പിക്കാന്‍ നീക്കം. സര്‍ക്കാറിന്റെ  ഈ നടപടിയില്‍ ഞെട്ടലിലാണ് മധുമിതയുടെ കുടുംബം. കേസില്‍ ജീവപര്യന്തം തടവിനാണു പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്.
 മധുമിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട നിയമ നടപടികളില്‍ കോടതിയലക്ഷ്യം ആരോപിച്ച് നിധി ശുക്ല നല്‍കിയ ഹര്‍ജിയിലെ ആവശ്യം  സുപ്രീം കോടതി നിരസിച്ചു. അമര്‍മണിയുടേയും ഭാര്യയുടേയും ജയില്‍ മോചനത്തില്‍ ഇടപെടാന്‍ ആകില്ലെന്നു പറഞ്ഞ കോടതി, സംഭവവുമായി ബന്ധപ്പെട്ട് എട്ട് ആഴ്ച്ചയ്ക്കകം മറുപടി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടു ആവശ്യപ്പെട്ടു. 
17 വര്‍ഷത്തിനു ശേഷം പ്രതികളെ മോചിപ്പിക്കുന്നത് അവരുടെ നല്ല സ്വഭാവം പരിഗണിച്ചാണ് എന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിലപാട്. ആ തീരുമാനം തനിക്ക് ഞെട്ടല്‍ ഉണ്ടാക്കിയെന്നും ഉത്തര്‍ പ്രദേശ് സര്‍ക്കാരിനും ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനും ഈ കാര്യം ചൂണ്ടിക്കാട്ടി കത്തെഴുതി. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു മോചന ഉത്തരവ് പുറപ്പെടുവിച്ചത് എന്നു മനസ്സിലായിട്ടില്ല എന്നും നിധി പ്രതികരിച്ചു.

Latest News