പോലീസിന് പിഴച്ചു, കുപ്രസിദ്ധ ഗുണ്ടാ നേതാവ് പുത്തന്‍പാലം രാജേഷിനെതിരായ കാപ്പ റദ്ദാക്കി

കൊച്ചി - പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ സാങ്കേതിക പിഴവിനെ തുടര്‍ന്ന് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പുത്തന്‍പാലം രാജേഷിനെതിരായ കാപ്പ ഹൈക്കോടതി റദ്ദാക്കി. കാപ്പ ചുമത്തിയതില്‍ പൊലീസിന്റെ ഭാഗത്ത് സാങ്കേതിക പിഴവ് സംഭവിച്ചുവെന്ന് കോടതി കണ്ടെത്തി. കഴിഞ്ഞ മെയ് മാസമായിരുന്നു കാപ്പ ചുമത്തി പുത്തന്‍പാലം രാജേഷിനെ ജയിലില്‍ അടച്ചത്. പൊലീസ് നടപടികളിലെ പിഴവ് ചൂണ്ടിക്കാട്ടി രാജേഷ് ഹൈക്കോടതിയിലെത്തുകയായിരുന്നു. ൃവിയ്യൂര്‍ ജയിലില്‍ കഴിയുന്ന പ്രതിയെ ഉടന്‍ മോചിപ്പിക്കാന്‍ ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. രാജേഷിനെതിരെ അഞ്ചാം തവണയാണ് കാപ്പ ചുമത്തുന്നത്.

 

Latest News