ആലപ്പുഴ - ലോറി സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ ഹൗസ് സര്‍ജന്‍ മരിച്ചു. വണ്ടാനം ഡന്റല്‍ കോളജിലെ ഹൗസ് സര്‍ജന്‍ ആലപ്പുഴ കൈചൂണ്ടി ജംഗ്ഷന് പടിഞ്ഞാറുവശം പൂന്തോപ്പ് വാര്‍ഡില്‍ നൂര്‍ മന്‍സില്‍ ഷാനവാസിന്റെ മകന്‍ ഡോ. അനസ് (25) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ദേശീയപാതയില്‍ കുറവന്‍തോട് ജംഗ്ഷന് സമീപമായിരുന്നു അപകടം. ഡന്റല്‍ കോളജിലെ ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ ഭക്ഷണം കഴിക്കാനായി സുഹൃത്തായ ഡോക്ടര്‍ക്കൊപ്പം സ്‌കൂട്ടറില്‍ വരുമ്പോള്‍ കണ്ടെയ്‌നര്‍ ലോറി ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം ഡന്റല്‍ കോളജിലെ പൊതുദര്‍ശനത്തിനു ശേഷം ആലപ്പുഴ മസ്താന്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ അടക്കി. മാതാവ്: സുബൈദ. സഹോദരി: അഞ്ചു






