Sorry, you need to enable JavaScript to visit this website.

കോടതി വിലക്കിയിട്ടും സി പി എം ഓഫീസിന്റെ പണി നടത്തി, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്തും ചെയ്യാമോയെന്ന് ഹൈക്കോടതി

ഇടുക്കി - കോടതി വിലക്കുണ്ടായിട്ടും ശാന്തന്‍പാറയിലെ സി പി എം പാര്‍ട്ടി ഓഫീസ് നിര്‍മ്മാണം തുടര്‍ന്നതിനെതിരെ കര്‍ശന നടപടിയുമായി ഹൈക്കോടതി.  സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തു. സി.വി വര്‍ഗീസ് അജ്ഞത നടിച്ചുവെന്നും കോടതി വിമര്‍ശിച്ചു.  രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്തുമാകാമോ എന്നും കോടതി ചോദിച്ചു. മൂന്നാറിലെ സി പി എം ഓഫീസുകളുടെ നിര്‍മ്മാണം അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഉടുമ്പന്‍ചോല, ബൈസണ്‍വാലി, ശാന്തന്‍പാറ ഓഫീസുകളുടെ നിര്‍മ്മാണമാണ് നിര്‍ത്തിവെക്കാന്‍ കോടതി നിര്‍ദേശിച്ചത്. ജില്ലാ കലക്ടര്‍ക്കാണ് ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കിയത്. നിര്‍മ്മാണം തടയാന്‍ ജില്ലാ കലക്ടര്‍ക്ക് പൊലീസ് സഹായം തേടാമെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ രാത്രി മുതല്‍ ഇന്ന് പുലര്‍ച്ചെ വരെ ശാന്തന്‍ പാറയിലെ കെട്ടിട നിര്‍മ്മാണം തുടരുകയായിരുന്നു.

 

Latest News