Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജ്യോതിശാസ്ത്ര പര്യവേക്ഷണരംഗത്ത് പുതു വിപ്ലവം

ജ്യോതിശാസ്ത്ര പര്യവേക്ഷണരംഗത്ത് നാഴികക്കല്ലാകുന്ന ലാർജ് സിനോപ്റ്റിക് സർവേ ടെലസ്‌കോപ് ഉടൻ പ്രവർത്തനസജ്ജമാകും. ഉത്തര ചിലിയിലെ സെറോ പാക്കൺ പർവതനിരകളിലെ എൽ പെനോൺ കൊടുമുടിയിലാണ് ഈ ടെലിസ്‌കോപ്പും അനുബന്ധ സംവിധാനങ്ങളും സ്ഥാപിച്ചിരിക്കുന്നത്. എൽ.എസ്.എസ്.ടി പദ്ധതി  അടുത്തവർഷം പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. പ്രപഞ്ച പ്രതിഭാസങ്ങളായ ഡാർക്ക് എനർജി, ഡാർക്ക് മാറ്റർ എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ, കുയ്പർ ബെൽറ്റിലെ ധൂമകേതുക്കൾ, ഭൂമിക്കു സമീപം സഞ്ചരിക്കുന്ന ഛിന്നഗ്രഹങ്ങൾ, നോവാ, സൂപ്പർ നോവാ സ്ഫോടനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പഠനം നടത്തുന്ന എൽഎസ്എസ്ടി, ക്ഷീരപഥത്തിന്റെ സമ്പൂർണ മാപ്പിങ്ങും സമഗ്ര സർവേയുമാണ് ലക്ഷ്യമിടുന്നത്. പ്രപഞ്ചപ്രതിഭാസങ്ങളുടെ ചലിക്കുന്ന ചിത്രങ്ങൾ ആറു വർണത്തിൽ അവതരിപ്പിക്കുന്ന പ്രപഞ്ച ചലച്ചിത്രവും എൽഎസ്എസ്ടി നിർമിക്കും. ഏറ്റവും വലുതും ശക്തവുമായ ഡിജിറ്റൽ കാമറ ഉപയോഗിക്കുന്ന ടെലസ്‌കോപ്പ്, തൃതീയ ദർപ്പണം ഉപയോഗിക്കുന്ന ആദ്യത്തെ പ്രതിഫലന ദൂരദർശിനി, ഏറ്റവും കൂടുതൽ വിവരം ശേഖരിക്കുന്ന അനുബന്ധ ഉപകരണങ്ങൾ, സൂപ്പർ കംപ്യൂട്ടറുകളുടെ പിന്തുണ, ലോകമെമ്പാടും വ്യാപിച്ച ഇന്റർനെറ്റ് ശൃംഖലയുടെ സഹായം എന്നിങ്ങനെ ഈ സംവിധാനത്തിന്റെ സവിശേഷതകൾ  നിരവധിയാണ്.  അമേരിക്കയിലെ നാഷണൽ സയൻസ് ഫൗണ്ടേഷനാണ് ദൂരദർശിനിയുടെ നിർമാണത്തിന് നേതൃത്വം നൽകുന്നത്. ജ്യോതിശാസ്ത്ര ഗവേഷകർക്കു മാത്രമല്ല, വിദ്യാർഥികൾക്കും അമച്വർ അസ്ട്രോണമർമാർക്കും ഇന്റർനെറ്റ് സൗകര്യമുള്ള ഏതൊരാൾക്കും എൽഎസ്എസ്ടി. ഉപയോഗിക്കാൻ കഴിയും.
ഇന്നുവരെ നിർമിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ കലക്ടിങ് ഏരിയയുള്ള ഒപ്ടിക്കൽ (ദൃശ്യപ്രകാശം ആധാരമാക്കി പ്രവർത്തിക്കുന്നത്) ദൂരദർശിനിയാണ് എൽഎസ്എസ്ടി.  ഈ റിഫ്രാക്ടിങ് ടെലസ്‌കോപ്പിന്റെ പ്രാഥമിക ദർപ്പണത്തിന്റെ വ്യാസം 8.4 മീറ്ററാണ്. 
ഇതിൽ ഉപയോഗിക്കുന്ന 3200 മെഗാ പിക്സൽ ഡിജിറ്റൽ കാമറ ലോകത്തിന് ഇന്നുവരെ ദൂരദർശിനികളിൽ ഉപയോഗിച്ചിട്ടുള്ള കാമറകളിൽ ഏറ്റവും വലുതും. 
സാധാരണ ഒപ്ടിക്കൽ ദൂരദർശിനികളിൽ രണ്ടു ദർപ്പണങ്ങൾ പ്രതിഫലകങ്ങളായി ഉപയോഗിക്കുമ്പോൾ എൽഎസ്എസ്ടിയിൽ അഞ്ചു മീറ്റർ വ്യാസമുള്ള ഒരു തൃതീയ ദർപ്പണംകൂടി ഉപയോഗിക്കുന്നു. ഇതുമൂലം നിരീക്ഷണമേഖലയുടെ സൂക്ഷ്മതയ്ക്കും വളരെ മങ്ങിയ പ്രകാശസ്രോതസ്സുകളെ കണ്ടെത്താനാകും.
 ഒരു വസ്തുവിന്റെ എല്ലാ സവിശേഷതയും സമ്പൂർണമായി പഠിക്കുന്നതിനെയാണ്  സിനോപ്സിസ് എന്നുപറയുന്നത്. എൽഎസ്എസ്ടിയുടെ നിരീക്ഷണപരിധിയിൽ വരുന്ന അനന്തമായ  ആകാശപ്രതിഭാസങ്ങളുടെ ചിത്രങ്ങൾ ആറു വർണത്തിൽ നിർമിക്കുകയും ദൂരദർശിനിയുടെ അനുബന്ധ ഘടകമായ സൂപ്പർ കംപ്യൂട്ടറുകൾ വഴി അപഗ്രഥിച്ച് ദൃശ്യപ്രപഞ്ചത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തുടർച്ചയായി സൃഷ്ടിക്കുകയും ചെയ്യും. ജ്യോതിശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും  നിലനിൽക്കുന്ന നിരവധി പ്രഹേളികകൾക്ക്  ഉത്തരം നൽകാൻ ഇതിനു കഴിയും.
പ്രകാശംമൂലമുള്ള മലിനീകരണം  ഒഴിവാക്കാനായി  വലിയ ഓപ്ടിക്കൽ ദൂരദർശിനികൾ ജനവാസമേഖലയിൽനിന്ന് വളരെ അകന്നാണ് സ്ഥാപിക്കാറുള്ളത്. സമുദ്രനിരപ്പിൽനിന്ന് 2600 മീറ്ററിലധികം ഉയരമുള്ള പർവതനിരയായ സെറോ പാക്കോണിലാണ് എൽഎസ്എസ്ടി സ്ഥാപിക്കുന്നത്. 
മേഘാവൃതമായ അന്തരീക്ഷം സൃഷ്ടിക്കുന്ന തടസ്സങ്ങൾ ഈ മേഖലയിലെ വരണ്ട കാലാവസ്ഥ ഒരുപരിധിവരെ ഒഴിവാക്കും. ദൂരദർശിനി സ്ഥാപിക്കുന്നതിനായി നിയോഗിച്ച സ്ഥാനനിർണയ കമ്മിറ്റി ഭൂമിയിൽ ഏറ്റവും അനുയോജ്യമായ 10 സ്ഥലത്ത് പ്രഥമസ്ഥാനം നൽകിയതും ലാറ്റിനമേരിക്കൻ രാജ്യമായ ചിലിക്കാണ്.

Latest News