Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒരു നായ കാരണം വിവാഹം വൈകി; എന്ത് ചെയ്യണമെന്നറിയാതെ ദമ്പതികൾ 

ന്യൂയോർക്ക്- ഒരു നായ കാരണം നവദമ്പതികളുടെ വിവാഹം വൈകി. വിവാഹത്തിനായി ഇറ്റലിയിലേക്ക് പോകുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് നായ വരന്റെ പാസ്‌പോർട്ടിലെ പേപ്പറുകൾ കടിച്ചുകീറിയത്. ഇതോടെയാണ് ദമ്പതികളുടെ വിവാഹം വൈകുന്നത്. നവദമ്പതികളായ ഡൊണാറ്റോ ഫ്രാറ്ററോളിയും പ്രതിശ്രുത വധു മഗ്ദ മസ്രിയും തങ്ങളുടെ വിവാഹത്തിനായി അമേരിക്കയിൽ നിന്ന് ഇറ്റലിയിലേക്ക് പോകാനൊരുങ്ങുകയായിരുന്നു. എന്നാൽ വീട്ടിൽ തിരിച്ചെത്തിയപ്പോൾ, അവരുടെ നായ 'ചിക്കി' വരന്റെ പാസ്പോർട്ട് കടിച്ചുകീറി കളഞ്ഞിട്ടുണ്ടായിരുന്നു. 

വ്യക്തിഗത വിവരങ്ങളും പാസ്പോർട്ട് ഫോട്ടോകളും മറ്റ് പ്രധാന വിവരങ്ങളും നശിപ്പിക്കപ്പെട്ടതിനാൽ അദ്ദേഹത്തിന്റെ പാസ്പോർട്ട് ഉപയോഗശൂന്യമായി. പുതിയ പാസ്പോർട്ട് ലഭിക്കുന്നതിന് ആവശ്യമായ തിയതികളൊന്നും പാസ്‌പോർട്ടിൽ ഉണ്ടായിരുന്നില്ല. വിവാഹം ഇറ്റലിയിൽ നടത്താനായിരുന്നു ദമ്പതികൾ തീരുമാനിച്ചിരുന്നത്. ഇതിന്റെ തിയതിയും നിശ്ചയിച്ചിരുന്നു. 
അവിടെയത്തി വിവാഹം നടത്താനുള്ള ഒരു മാർഗവും മുന്നിൽ തെളിയുന്നില്ലെന്ന് ദമ്പതികൾ പറഞ്ഞു. ഒരു ബദൽ പദ്ധതി ആലോചിക്കാൻ പോലുമാകുന്നില്ലെന്നും ദമ്പതികൾ വ്യക്തമാക്കി.
 

Latest News